മണ്ണാർക്കാട്: അട്ടപ്പാടിയിൽ നിന്നും ചന്ദനവുമായി വന്ന രണ്ടു പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ചങ്ങലീരി കുറ്റിക്കോടൻ മുഹമ്മദ് ഫാസിൽ എന്ന പൊണ്ണൻ ഫാസിൽ (23), തെങ്കര കൈതച്ചിറ താടിക്കമാരെ വീട്ടിൽ സൂജിത്ത് (24) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അട്ടപ്പാടിയിൽ നിന്നും ബൈക്കിൽ ചന്ദനവുമായി വന്ന ഇരുവരെയും മേലാ മുറിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 കഷണങ്ങളാക്കിയ ചന്ദനമുട്ടികൾ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം വനംവകുപ്പിന് കൈമാറി.
എസ്.ഐ: കെ.ആർ. ജസ്റ്റിൻ, സി.പി.ഒമാരായ ദാമോദരൻ, ഷെഫീഖ്, ജയകൃഷ്ണൻ, പ്രഭാകരൻ, ജയരാജ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |