കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം സഞ്ജയ് നിവാസിൽ സഞ്ജയ് (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ചിങ്ങവനം സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചതെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |