പത്തനാപുരം : പത്തനംതിട്ടജില്ലയിൽ കൂടൽ അഞ്ചു മുക്ക് തടത്തിൽ വീട്ടിൽ മഹേഷ് വിഷ്ണു (27) കഞ്ചാവുമായി പിടിയിലായി. ഇയാളുടെ പക്കൽ നിന്ന് 600 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് (ജില്ലാ ലഹരിവിരുദ്ധ സേന) ഡിവൈ.എസ്പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും പത്തനാപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പത്തനാപുരം ടൗൺ ഓഡിറ്റോറിയത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി പ്രതി ഉപയോഗിച്ചിരുന്ന സ്ക്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. കലഞ്ഞൂർ, കൂടൽ, പത്തനാപുരം മേഖലകളിലെ പ്രമുഖ കഞ്ചാവ് ചെറുകിട വിൽപ്പനക്കാരനാണ് പിടിയിലായ മഹേഷ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |