മലയിൻകീഴ്: ബൈക്കിലെത്തി യുവതിയുടെ മാല കവർന്ന കേസിൽ രണ്ട് യുവാക്കളെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് അണപ്പാട് കൃഷ്ണകൃപയിൽ അർജുൻ (19), മാറനല്ലൂർ കണ്ടല തൂങ്ങാംപാറ ഹരിജൻ കോളനിക്ക് സമീപം താമസിക്കുന്ന അജേഷ് ലാൽ (മുത്ത്-22 ) എന്നിവരാണ് അറസ്റ്റിലായത്. 15ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
അരുവിക്കര ഭഗവതിപുരം തിനവിള സുജാഭവനിൽ എസ്.ഷീന സുജനയുടെ (22) ഒരു പവന്റെ മാലയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം തിനവിള ഭാഗത്തുവച്ച് പൊട്ടിച്ചെടുത്തത്.
സംഭവത്തിന് ശേഷം മണിക്കൂറുകൾക്കകം വെള്ളനാട് ഭാഗത്തും നെയ്യാർഡാം ഭാഗത്തും ഇതേസംഘം മാലപൊട്ടിക്കൽ ശ്രമം നടത്തിയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട ചിന്മയ സ്കൂളിന് സമീപത്ത് നിന്ന് പ്രതികൾ പിടിയിലായത്. വിളപ്പിൽശാല ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ.മാരായ രാജേഷ് കുമാർ, വി. ഷിബു, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ രജീഷ്, പ്രദീപ്, അരുൺ, ഹരികുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
(ഫോട്ടോ അറസ്റ്റിലായ അർജുൻ, അജേഷ്ലാൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |