വാമനപുരം: വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് കാരേറ്റ്, ആറാംതാനം ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവില്പന നടത്തിയയാളെ പിടികൂടി.
ആറാംതാനം കാവടിയിൽ കവിരാജനെയാണ് അറസ്റ്റ് ചെയ്തത്. കാരേറ്റ് ആറാംതാനം റോഡിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവില്പന നടത്തുന്നതിനിടെയാണ് പ്രതി എക്സൈസ് പിടിയിലാകുന്നത്. തുടർന്ന് പ്രതിയുടെ ആറാംതാനത്തുള്ള വീട് പരിശോധിച്ചതിൽ കോഴിക്കൂടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കൂടുതൽ മദ്യക്കുപ്പികൾ പിടിച്ചെടുത്തു. 31 ലിറ്റർ മദ്യം പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മദ്യഷാപ്പുകൾ അവധിയാണെന്ന് അറിഞ്ഞ പ്രതി മുൻകൂട്ടി വിവിധ മദ്യഷോപ്പുകൾ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് ഉയർന്ന വിലയ്ക്ക് വില്പന നടത്തുകയായിരുന്നുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്, സ്നേഹേഷ്, സജികുമാർ, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |