വർക്കല: പാപനാശത്ത് വിദേശവനിതയോട് മോശമായി പെരുമാറിയ ഒരാളെ വർക്കല പൊലീസ് അറസ്റ്റുചെയ്തു. വെട്ടൂർ ആശാൻമുക്ക് കാവിൽ വീട്ടിൽ അബൂത്താലിബിനെയാണ് (32) വർക്കല പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 7ഓടെ ഹെലിപ്പാഡിന് സമീപം കാക്കോട് മുക്കിലാണ് സംഭവം.
റഷ്യൻ സ്വദേശിയായ 40കാരി കഴിഞ്ഞ മൂന്നുവർഷമായി വർക്കല പുല്ലാന്നികോട് സ്വദേശിയായ ഒരാളെ വിവാഹം കഴിച്ച ശേഷം കാക്കോട് മുക്കിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. യുവതി വർക്കല പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |