മാരാരിക്കുളം: റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് മണൽകടത്തിയ അഞ്ചംഗ സംഘത്തെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് തെക്കുനിന്ന് മണൽകടത്തിയ മണ്ണഞ്ചേരി സ്വദേശികളായ ബാബു (45), ശ്രീസദനം വിനോദ്.വി. നായർ (35), ദേവിവിലാസം തോട്ടപ്പുഴശേരി കുട്ടാപ്പി എന്ന് വിളിക്കുന്ന അനിൽകുമാർ (45), പറമ്പിത്തറ രാജേഷ് (43), തെക്കേ വെളി ബിനീഷ് (37) എന്നിവരെയാണ് റെയിൽവേ പൊലീസ് അസി. കമ്മിക്ഷണർ ടി.എസ്. ഗോപകുമാറിന്റെ നിർദ്ദേശാനുസരണം എ.എസ്.ഐ അജിമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ മണലുമായി വരുകയായിരുന്ന വാഹനം ഉൾപ്പെടെ കലവൂർ ലെപ്രസിക്ക് സമീപത്തുനിന്നാണ് പിടികൂടിയത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് മണൽ മോഷണം പതിവാണെന്ന പരാതിയെ തുടർന്ന് റെയിൽവേ പൊലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |