വർക്കല: ബൈക്കിലെത്തിയ രണ്ടുപേർ യുവതിയെ ആക്രമിച്ച് രണ്ടരപ്പവന്റെ താലിമാല കവർന്നു. ചെമ്മരുതി പനയറ കിഴക്കുംകര വീട്ടിൽ സൗമ്യ സജീവിന്റെ താലിമാലയാണ് (35) അക്രമികൾ കവർന്നത്. പനയറ ക്ഷേത്രത്തിനു മുൻവശം റോഡിലാണ് സംഭവമുണ്ടായത്.
പ്രിയദർശിനി പാലിയേറ്റീവ് കെയറിലെ നഴ്സിംഗ് അസിസ്റ്റന്റായ സൗമ്യ ഇന്നലെ വൈകിട്ട് 4.45ഓടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. പിൻസീറ്റിൽ ഇരുന്നയാൾ സൗമ്യയുടെ തലയ്ക്ക് ശക്തിയായി അടിച്ചശേഷമാണ് മാല പൊട്ടിച്ചത്. പനയറയിൽ രണ്ട് ദിവസം മുമ്പും കവർച്ച നടന്നിരുന്നു. പനയറ എസ്.എസ് ലാന്റിൽ സുശീലയുടെ വീടിന്റെ വാതിൽ തകർത്തായിരുന്നു കവർച്ച. രണ്ടരപ്പവന്റെ മാലയാണ് മോഷണം പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |