ശാസ്താംകോട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. .പോരുവഴി കമ്പലടി ഒല്ലായി കിഴക്കതിൽ സന്നാമോൻ എന്ന നാസിം(19), തുണ്ടിൽ പടിഞ്ഞാറ്റതിൽ ആട്ടി എന്ന ഷഹനാസ് (25), അമ്പലത്തുംഭാഗം കണ്ടാളം തുണ്ടിൽ കുക്കു എന്ന അജ്മൽ ഷാ (21) ,നൂറനാട് പാലമേൽ എരുമക്കുഴി നിയാസ് മൻസിൽ അപ്പകണ്ട എന്ന നിയാസ് (24), എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ജൂലായ് 25-ന് രാത്രി 9.45 ലാണ് സംഭവം. പോരുവഴി ചിറയിൽ ജംഗ്ഷനിലെ മുഹമ്മദ് അസ്ലാം ഷായുടെ കടയിൽ അതിക്രമിച്ച് കയറി ഉടമയെ വധിക്കാൻ ശ്രമം നടത്തിയത്. പരാതിക്കാരനും പ്രതികളും തമ്മിലുള്ള മുൻവിരോധമാണ് അക്രമത്തിന് കാരണമായതെന്ന് ശൂരനാട് എസ്.എച്ച്.ഒ .ഫിറോസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |