മാന്നാർ: ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ രണ്ട് യുവാക്കളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല, ദേശത്തിനകം മുറി പന്തപ്ലാവിൽ ലക്ഷംവീട് കോളനിയിൽ അൻഷാദ് ( 29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ് ( 35) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പകൽ നാലുമണിയോടെ
മാന്നാർ - വീയപുരം റോഡിൽ ജിജി പ്ലാസയ്ക്ക് സമീപം കൂടി നടന്നു പോകുമ്പോൾ മാന്നാർ പാവുക്കര ചെറുകര വേങ്ങഴിയിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസി( 75)ന്റെ രണ്ടര പവന്റെ മാല തട്ടിയെടുക്കുകയായിരുന്നു. മാന്നാർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്കുൽ അക്ബർ, സാജിദ്, പ്രവീൺ, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |