കാസർകോട്: പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. നെട്ടണിഗെയിലെ കെ. രവീന്ദ്രയെ(36)യാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. 2015ലാണ് സംഭവം. കോടതിയിൽ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ ആദൂർ സി.ഐ. അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. മോഹനൻ, സിവിൽ പൊലീസ് ഓഫീസർമാരായ അശ്വന്ത്കുമാർ, വിനോദ്, ചന്ദ്രൻ ചേരിപ്പാടി എന്നിവർ കൊളത്തിലപ്പാറയിൽ വച്ച് രവീന്ദ്രയെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |