നാഗർകോവിൽ: ഒൻപതും ഏഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. മേൽപ്പുറം കൂടംകോട് സ്വദേശിയായ പൊന്നുപിള്ളയാണ് അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കുട്ടികളെ സമീപത്തുള്ള കുളത്തിലെത്തിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കുട്ടികൾ ഈ വിവരം രക്ഷിതാക്കളെ അറിയിച്ചു. മാർത്താണ്ഡം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ മുത്തുക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |