മൂവാറ്റുപുഴ: നഗരത്തിലെ വീട്ടിൽ പകൽ അതിക്രമിച്ച് കയറി മൊബൈൽഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂട്ടിൽ വീട്ടിൽ മനാഫാണ് (27) പിടിയിലായത്. കഴിഞ്ഞ ഇരുപത്തി ഏഴിനായിരുന്നു സംഭവം. കേസിലെ മറ്റൊരു പ്രതിയായ ഷമീർ നേരത്തെ പിടിയിലായിരുന്നു. മൂവാറ്റുപുഴ ഇൻസ്പെക്ടർ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ ശശികുമാർ, സീനിയർ സി.പി.ഒ സുരേഷ്ചന്ദ്രൻ, ബേസിൽ സ്കറിയ, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |