പറവൂർ: വാഹനം മോഷ്ടിച്ച കേസിൽ കോഴിക്കോട് കൊടുവള്ളി പാലക്കുന്നുമ്മേൽ അശ്വിൻ (21)നെ കൊടുവള്ളിയിൽ നിന്നും പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെടിമറ ഭാഗത്ത് നിന്നും കഴിഞ്ഞ ഫെബ്രുവരി 13നാണ് സ്കൂട്ടർ മോഷ്ടിച്ചത്. രണ്ട് മാസമായി അങ്കമാലിയിലെ ആശുപത്രിയുടെ അടുക്കളയിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ്. മുമ്പ് വെടിമറയിലെ വാഹന ഷോറൂമിൽ പോളിഷിംഗ് ജോലി ചെയ്തിരുന്നു. മോഷ്ടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പറവൂർ സ്റ്റേഷൻ ഓഫീസർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |