വടകര: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത 55-കാരനെ സ്റ്റാൻഡിലെ തൊഴിലാളികളടക്കം ചേർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു. ഇന്നലെ 2 മണിയോടെയാണ് സംഭവം. വടകര സ്വദേശി ദിനേശനാണ് പിടിയിലായത്.
കുട്ടോത്ത്കീഴലിൽ നിന്നു ബസ്സിൽ കയറിയ വിദ്യാർത്ഥിനിയെ സഹയാത്രികനായ ദിനേശൻ ശല്യം ചെയ്യുകയായിരുന്നു. ബസ് വടകര പഴയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പെൺകുട്ടി ബഹളം വെയ്ക്കുകയായിരുന്നു. അതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാരും തൊഴിലാളികളും ചേർന്ന് പിടികൂടുകയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |