കൊല്ലം: പത്തനാപുരം കുമ്പികല്ല് മുത്തികോണം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. ടൗണിൽ നിന്നു ഉള്ളിലായി ചെങ്കുത്തായ പാറക്കെട്ടുകളും കുറ്റിക്കാടും വെള്ളച്ചാട്ടവും നിറഞ്ഞ പ്രദേശത്ത് 50 ലിറ്ററിന്റെയും 35 ലിറ്ററിന്റെയും കന്നാസുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ ദിലീപിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എം. ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എസ്. അനീഷ് യോനാസ്, ഗോപൻ, മുരളി, വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് റെയ്ഡുകൾ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |