ഹരിപ്പാട് : മുതുകുളത്ത് ഭാര്യവീട്ടിൽ യുവാവിന്റെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ അഷ്കറിനെയാണ് (അച്ചു-23) കഴിഞ്ഞദിവസം പുലർച്ചെ മുതുകുളത്തെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവ സമയത്ത് അഷ്കറിന്റെ ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ അഷ്കറിന്റെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. ഞായറാഴ്ച രാവിലെ ആറു മണിയോടെ വീടിന് പിൻഭാഗത്ത് മൃതദേഹം കണ്ടതായാണ് മഞ്ജുവും മാതാവും പൊലീസിന് ആദ്യം നൽകിയ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ വീടിനോട് ചേർന്നുളള ഷെഡിലാണ് അഷ്കരറിനെ തൂങ്ങിയ നിലയിൽ കണ്ടതെന്ന് ഇരുവരും സമ്മതിച്ചു. മഞ്ജുവും മാതാവും ചേർന്നു മൃതദേഹം അറുത്തു താഴെയിടുകയായിരുന്നു. തൂങ്ങി നിന്നിരുന്ന കൈലി സമീപത്തെ വെളളക്കെട്ടിൽ എറിഞ്ഞതായും ഇവർ പറഞ്ഞു. പൊലീസ് ഇത് കണ്ടെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |