കുമരകം: ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു . മലപ്പുറം ഇടശ്ശേരികടവ് അമ്പലത്തിൻകാട്ടിൽ മെഹമ്മൂദ് (70) ആണ് അറസ്റ്റിലായത്. 2019 മെയ് മൂന്നിന് കിളിരൂർ കൊച്ചുകൊട്ടാരത്തിൽ അഭിലാഷിന് ജോലി വാഗ്ദാനം ചെയ്ത് 36,5000 രുപ തട്ടിയ കേസിലാണ് അറസ്റ്റ് . 2021 ജൂലായിൽ സേതു കുമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 20 വർഷമായി ഇയാൾ വീട്ടിൽ വരാറില്ലായിരുന്നു. പല സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിവന്ന ഇയാൾക്ക് നാല് മൊബൈൽ കണക്ഷനുകൾ ഉണ്ടെങ്കിലും ഫോൺ വിളിക്കുന്നത് വലപ്പോഴുമായിരുന്നു. പല ബാങ്കുകളിലും അക്കൗണ്ടുണ്ടെങ്കിലും സ്ഥിരമായി ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കുമരകം സി.ഐ. റ്റി. മനോജ്, എസ്.ഐ എസ് .സുരേഷ്, ക്രൈം എസ് .ഐ എം.പി. സജി., സി.പി.ഒ. ഇന്ദുകല, എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |