മഞ്ചേരി : ഭാര്യയുടെ 17 കാരിയായ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതി ഇരട്ടജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് സ്വദേശിയെയാണ് ജഡ്ജി പി.ടി പ്രകാശൻ ശിക്ഷിച്ചത്.
2014ലായിരുന്നു പ്രതിയുടെ വിവാഹം. ഒപ്പം ജോലി ചെയ്തിരുന്ന ഭാര്യയ്ക്ക് അവധി ലഭിക്കാത്തതിനാൽ 2018 ജൂലൈ 29ന് തനിച്ചാണ് യുവാവ് ഭാര്യാവീട്ടിലെത്തിയത്. ഭാര്യയുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത്പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ഒക്ടോബറിൽ ലീവ് തീർന്ന് പോവും വരെ പീഡനം തുടർന്നു. 2019 ജൂലൈ അഞ്ചിന് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 11ന് യുവാവ് അറസ്റ്റിലായി. വിദ്യാസമ്പന്നനായ പ്രതി ഒരു തരത്തിലുള്ള ദയക്കും അർഹനല്ലെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം തടവനുഭവിക്കണം. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |