തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സ്കൂട്ടറിൽ സൂക്ഷിച്ച് വില്പന നടത്തിയ കേസിൽ നെയ്യാറ്റിൻകര സ്വദേശി കരുണാകരനെ (56) എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.
ഇയാളിൽ നിന്ന് ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 1960 രൂപയും പിടിച്ചെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്ന അറസ്റ്റ്. പ്രിവന്റീവ് ഓഫീസർ എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, ശ്രീലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷാനിദ, ഡ്രൈവർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |