നാഗർകോവിൽ: കന്യാകുമാരിയിൽ അയൽവാസിയുടെ വീട്ടിൽ മോഷണം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി ലീപുരം സ്വദേശി ചെല്ലപ്പന്റെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിലാണ് സ്വർണലതയെ (30) പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ 11ന് ചെല്ലപ്പന്റെ ഭാര്യ പുഷ്പവും മകളും വീട് പൂട്ടാതെ അടുത്തുള്ള ആശുപത്രിയിൽ പോയി തിരികെ വന്നപ്പോൾ അലമാരയിലുണ്ടായിരുന്ന 17 പവനും 5000 രൂപയും മോഷണം പോയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി സ്വർണലതയാണെന്ന് തിരിച്ചറിഞ്ഞത്. ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |