ബാലുശ്ശേരി: ചീക്കിലോട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ തൊഴിലാളിയായ ബീഹാർ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേലിൽ യുവാവ് അറസ്റ്റിൽ. നന്മണ്ട പാവണ്ടൂർ സ്വദേശി കൈതയിൽ അനീഷ് (29) ആണ് കാക്കൂർ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കാക്കൂർ പൊക്കുന്ന് മലയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. പൊക്കുന്ന് മലയിൽ പുല്ലരിയാനായി എത്തിയ ബീഹാർ സ്വദേശിനിയെ പ്രതി ആളില്ലാത്ത സമയത്ത് കൈയ്യേറ്റം ചെയ്യുകയായിരുന്നു. യുവതി ബഹളം വെച്ചപ്പോൾ ഭർത്താവും സുഹൃത്തും ഓടിവന്നപ്പോൾ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഭർത്താവ് കാക്കൂർപൊലീസിൽ പരാതി നൽകി. രാത്രിയോടെ കാക്കൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊക്കുന്ന് മലയിൽ നിന്നാണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയെടുക്കുകയായിരുന്നു.കാക്കൂർ ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ കാക്കൂർ എസ് ഐ അബ്ദുൽസലാം, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗമായ എസ്.ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് റിയാസ്, സിപിഒ സുബിജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |