വക്കം: പ്രണയം നിഷേധിച്ച വിദ്യാർത്ഥിനിയെ ആക്രമിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് മേൽകടക്കാവൂർ പ്രവീൺ നിവാസിൽ അനന്തുവാണ് (25) കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. വക്കം സ്വദേശിയായ വിദ്യാർത്ഥിനിയാണ് വക്കം പ്രോഗ്രസീവ് ലൈബ്രറിക്ക് സമീപം ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞുനിറുത്തി ആക്രമിച്ച ശേഷം സ്വർണാഭരണങ്ങളുമായി കടക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ എസ്.ഐ ദീപു, എ.എസ്.ഐമാരായ രാജീവ്, ശ്രീകുമാർ, സി.പി.ഒമാരായ സിയാദ്, ഗിരീഷ്, ജിജു, ജോതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |