ആറ്റിങ്ങൽ: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചതായി പരാതി. കോട്ടുകുന്നം പരമേശ്വരം എൽ.പി.എസിന് എതിർവശം എ.എസ് നിവാസിൽ അനിയുടെ സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രി 12.30 ഓടെ കത്തിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് അനി നോക്കുമ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടതെന്ന് പരാതിയിൽ പറയുന്നു. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |