മലപ്പുറം: അരീക്കോട് വാലില്ലാപുഴയിൽ വാഹന പരിശോധനയ്ക്കിടെ ഒരുകോടിയോളം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തൃപ്പനച്ചി സ്വദേശി പാലൻകുഴി ഫൈസൽ ബാബു (38), മഹാരാഷ്ട്ര സ്വദേശിയും കിഴിശ്ശേരിയിലെ ക്വാർട്ടേഴ്സിലെ താമസക്കാരനുമായ ഗണേഷ് (44) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ പിടികൂടിയത്. ലോറിയുടെ ഡോറിൽ സ്ഥാപിച്ച രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ എ.എസ്.ഐമാരായ രാജശേഖരൻ, സുഹാൻ, എസ്.സി.പി.ഒ രാഹുലൻ പങ്കെടുത്തു. എൻഫോസ്മെന്റ് ഡയറക്ടറേറ്റിന് കൂടുതൽ അന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |