കൊച്ചി: മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. അസാം സ്വദേശികളായ റമീസ് ഉദ്ദീൻ (23), ഇനാൽ ഹക്ക് (26) എന്നിവരെ ബ്രഹ്മപുരം ഭാഗത്ത് നിന്നാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 2.590 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കുമാണ് ഇവർ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ഇൻഫോപാർക്ക് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |