കരുനാഗപ്പള്ളി: ക്ലാപ്പന കണ്ണങ്കര (ക്യൂ.എസ്.എസ് മരിയൻ) സുനാമി കോളനിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 390 ലിറ്റർ വൈൻ പിടികൂടി. കോളനിയിലെ ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് താത്കാലിക ഷെഡിലാണ് വൈൻ ഒളിപ്പിച്ചിരുന്നത്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ചുള്ള വില്പനയായിരുന്നു ലക്ഷ്യം.
വൈൻ ലൈസൻസ് ഇല്ലാതെ നിർമ്മിക്കുന്നതും വിൽക്കുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നിർദ്ദേശാനുസരണം പ്രിവന്റിവ് ഓഫീസർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ
പ്രിവന്റിവ് ഓഫീസർ കെ.വി. എബി മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് കിഷോർ, സുധീർ ബാബു, പ്രേംരാജ്, ഹരികൃഷ്ണൻ, ചാൾസ്, ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |