പാനൂർ: മാനസികാസ്ഥ്യമുള്ള ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുല്ലൂക്കര വിഷ്ണു വിലാസം യു.പി സ്കൂളിന് സമീപം പടിക്കൽ കൂലോത്ത് രതിയെയാണ് (51) ഭർത്താവ് മോഹനൻ കുത്തിക്കൊന്നത്. രതിയുടെ കഴുത്തിനാണ് കുത്തേറ്റത്. മോഹനനെ ചൊക്ലി പൊലീസ് അറസ്റ്റുചെയ്തു.
ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വീടിന്റെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ ശേഷം മോഹനൻ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുമ്പോഴേക്കും രതി മരിച്ചിരുന്നു. സംഭവശേഷം കത്തിയുമായി ഭാര്യയുടെ അടുത്ത് ഇരിക്കുകയായിരുന്നു മോഹനനെന്ന് അയൽവാസികൾ പറഞ്ഞു.
മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പരേതരായ കുഞ്ഞമ്പുവിന്റെയും ദേവിയുടെയും മകളാണ് രതി. മക്കൾ: ധനിത്ത്, ധനിഷ. മരുമകൻ: സജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |