കല്ലമ്പലം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാവായിക്കുളം നൈനാംകോണത്ത് മദ്യലഹരിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കാറിൽ മദ്യപിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വർക്കല എം.എസ്. നിവാസിൽ സുലേഖയുടെ മതിൽ, സമീപത്തെ പവർ സ്റ്റേഷന്റെ മതിൽ, വടക്കേവയൽ മേഖലയിലെ വാഴകൾ, സമീപത്തെ കേബിൾ വയറുകൾ എന്നിവയാണ് നശിപ്പിച്ചത്. ഇരുപതോളം വരുന്ന സംഘം കാറിലും ബൈക്കുകളിലും മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടൻ പൊലീസിനെ വിവരമറിയിച്ചിട്ടും ഇന്നലെ രാവിലെ 11ന് ശേഷമാണ് പൊലീസ് എത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സംഭവത്തിൽ 7 പ്രതികളെ പൊലീസ് പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |