തിരുവനന്തപുരം: നേമത്ത് വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പള്ളിച്ചൽ ആയക്കോട് മേലെ പുത്തൻ വീട്ടിൽ വെങ്കിടി രാജു എന്നു വിളിക്കുന്ന അനിൽകുമാറിനെയാണ് (37) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. നേമം എസ്റ്റേറ്റ് വാർഡിലെ ഷിജിൽ കുമാറിന്റെ വീട്ടിലെ ടെറസിൽ ഉണക്കാനിട്ടിരുന്ന ഷീറ്റുകളാണ് അനിൽകുമാർ മോഷ്ടിച്ചത്. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, എ.എസ്.ഐ അജിത് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ സമാന രീതിയിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |