തൃക്കാക്കര: മഹീന്ദ്ര പിക്കപ്പ് വാഹനങ്ങളിൽ അനധികൃതമായി ടിപ്പിംഗ് മെക്കാനിസം ഘടിപ്പിക്കുന്നത് സംബന്ധിച്ച പരാതിയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. കലൂർ, പോത്താനിക്കാട്, വണ്ണപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് വാഹനങ്ങൾ പിടികൂടി. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുപതിനായിരം രൂപ വീതം പിഴ ഈടാക്കി. ടിപ്പിംഗ് മെക്കാനിസം അഴിച്ചു ഹാജരാക്കാൻ നിർദേശം നൽകി. അഡി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഭരത്ചന്ദ്രൻ, രാജേഷ് കെ.എം, നജീബ് കെ.എം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ടിപ്പിംഗ് മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങളിൽ സുരക്ഷാ പ്രശ്നത്തിനു പുറമെ അപകടസാദ്ധ്യതയും ഏറെയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |