പാലോട്: പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയിൽ 16 വയസുളള പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനിയിൽ കിഴക്കും കരകുന്നും പുറത്ത് വീട്ടിൽ ശ്യാം എന്ന വിപിൻ കുമാർ(19) അറസ്റ്റിലായ്. 2021 നവംബർ 21 ന് രാവിലെ പെൺകുട്ടിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടം പരിശോധനയിൽ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വെളിവാകുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ സൂഹൃത്തുക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തുകയുകയും പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ശ്യാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡുചെയ്തു. നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ മേൽ നോട്ടത്തിൽ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ നിസ്സാറുദ്ദിൻ , ബാബു, ഗ്രേഡ് എസ്.ഐ മാരായ സാംരാജ്, റഹിം, എസ്.സി.പി.ഒ മാരായ സുരേഷ് ബാബു, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |