കുമരകം: ജാതകം നോക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചേർത്തല പട്ടണക്കാട് മോനാശ്ശേരി ഷിനീഷ് (33) നെയാണ് കുമരകം പൊലീസ് പിടികുടിയത്. ഇയാൾ നിലവിൽ ചെങ്ങളത്തിന് സമീപമാണ് താമസിക്കുന്നത്. രക്ഷകർത്താവിനൊപ്പം ജാതകം നോക്കനെത്തിയ പെൺകുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് ക്ഷണിച്ച് ഭസ്മം പുരട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭസ്മം പുരട്ടാനെന്ന ഭാവേന ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |