പഴയങ്ങാടി: കണ്ണൂർ എരിപുരം ചെങ്ങലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. മാടായി കോഴിബസാർ ചെങ്ങലിൽ പി.ഉത്തമൻ (54) ആണ് ഇന്നലെ രാവിലെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പി.പ്രേമയെ (47) വെട്ടിപ്പരിക്കേൽപ്പിച്ചശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം വിദേശത്ത് ജോലി ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ജിത്തു, ജിതിൻ. മരുമകൾ:എ.ടി.നീതു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |