വെള്ളറട: ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷ്ടാവ് പിടിയിൽ. തിരുവല്ലം സ്വദേശി ആട് സജിയെന്ന് വിളിക്കുന്ന സജിയെയാണ് (37) വെള്ളറട പൊലീസ് പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ അളിയനാണ് ഇയാൾ. മോഷണം പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. 2001ൽ വെള്ളറടയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ്. കോടതിയിൽ നിന്ന് ജമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |