SignIn
Kerala Kaumudi Online
Saturday, 20 April 2024 9.50 AM IST

മോഷണ കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പ്രതി പിടിയിൽ

gfygh

തലശേരി: മോഷണ കേസിൽ തടവ് ശിക്ഷ വിധിച്ചതിനു ശേഷം മുങ്ങിയ പ്രതിയെ ധർമ്മടം പൊലീസ് പിടികൂടി. തളിപ്പറമ്പ് കുറ്റ്യേരിയിലെ ടി.വി സജീവനെ (44) യാണ് വെള്ളിയാഴ്ച പുലർച്ചെ പിലാത്തറയ്ക്കടുത്തു വച്ച്

ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ൽ ധർമ്മടം ഒഴയിൽ ഭാഗം എന്ന സ്ഥലത്ത് വച്ച് റോഡിൽ അദ്ധ്യാപികയുടെ നാലര പവൻ സ്വർണാഭരണങ്ങൾ കളവ് ചെയ്ത കേസിൽ തലശേരി എ.സി.ജെ.എം കോടതി പ്രതിയെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ കോടതി വിധിക്കു ശേഷം പ്രതി മുങ്ങി ഒളിവിൽ പല സ്ഥലത്തും മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ധർമ്മടം സി.ഐ ടി.പി സുമേഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ധർമ്മടം എസ്.ഐ കെ. ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ്, ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിലാത്തറക്കടുത്ത് വെച്ച് പ്രതി ഒളിവിൽ കഴിഞ്ഞുവരുന്ന സ്ഥലത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ജില്ലയ്ക്ക് പുറത്തും കേസുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.