തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ യുവാക്കളെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് നാലു വർഷം തടവും അയ്യായിരം രൂപ പിഴയടയ്ക്കാനും വിധിച്ചു. കോട്ടപ്പടി സ്വദേശികളായ തയ്യിൽ വീട്ടിൽ ബീനിഷ്, കൂലിയാട്ട് വീട്ടിൽ വിബീഷ്, മഴുവഞ്ചേരി രാജേഷ്, മേച്ചേരി സൂരജ്, കൂലിയാട്ട് ആനന്ദൻ, താണപ്പറമ്പിൽ സുനിൽ എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് സി.എസ്. അമ്പിളി ശിക്ഷിച്ചത്. 2011 ഫെബ്രുവരി രണ്ടിനാണ് സംഭവം. കോട്ടപ്പടി പൂക്കോട്ട് വലിയപുരയ്ക്കൽ ബബിഷ്, പറത്തിൽ സുധീഷ്,പറത്തിൽ സജീഷ് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. ഗുരുവായൂർ എസ്.ഐയായിരുന്ന ശ്രീജിത്താണ് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യുഷന് വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ കെ.എൻ. വിവേകാനന്ദൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |