മണ്ണാർക്കാട്: നെല്ലിപ്പുഴ ജുമാ മസ്ജിദിൽ കയറിയ മോഷ്ടാവിനെ പിടികൂടി. കരിങ്കലത്താണി സ്വദേശി ലത്തീഫാണ് പിടിയിലായത്. ഇന്നലെ രാവിലെ ഉസ്താദ് അഹമ്മദ് മുസ്ലിയാർ പള്ളിയിലെത്തിയപ്പോൾ പള്ളി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ മുട്ടി വിളിച്ചതോടെ അകത്ത് നിന്ന് മോഷ്ടാവ് ഇറങ്ങിവന്നു. സംശയം തോന്നിയ ഉസ്താദ് മറ്റു ആളുകളെ വിളിക്കാൻ ശ്രമിച്ചു. ഇതോടെ മോഷ്ടാവ് കുതറി ഓടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.. പ്രധാന വാതിലുകളും ഓഫീസ് മുറിയും തുറന്നിട്ട നിലയിലായിരുന്നെന്ന് ഉസ്താദ് പറഞ്ഞു. പള്ളിയിൽ നിന്ന് കുറച്ചു പണം നഷ്ടമായതായും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |