കൊല്ലം: അമിത വേഗതയിൽ ഓട്ടോറിക്ഷ ബൈക്കിനെ മറികടന്നത് കണ്ട് രൂക്ഷമായി നോക്കിയ ബൈക്ക് യാത്രക്കാരനായ യുവാവിനെ ആക്രമിച്ച ഓട്ടോ ഡ്രൈവറെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. മൂതാക്കര സെറ്റിൽമെന്റ് കോളനി സ്നേഹ നഗർ 103 ലെ മരിയാർ റോജറാണ് (27) പിടിയിലായത്.
നീലാംതോട്ടം ഓടപ്പുറം റോഡിലൂടെ ബൈക്കിൽ വന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. അമിത വേഗതയിൽ എതിരെ വന്ന ആട്ടോ റിക്ഷ ബൈക്കിനെ ഇടിക്കാൻ വന്നപ്പോൾ വെട്ടിച്ച് മാറ്റി ആട്ടോ ഡ്രൈവറെ നോക്കിയ യുവാവിനെ ഡ്രൈവർ ആക്രമിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറു അമിതവേഗത യുവാവ് ചോദ്യം ചെയ്തപ്പോൾ അസഭ്യം വിളിച്ച് കൊണ്ട് ആട്ടോയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പി എടുത്ത് യുവാവിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ പരാതിയിൽ ആട്ടോ ഡ്രൈവറെ മൂതക്കര നിന്ന് പളളിത്തോട്ടം പൊലീസിന്റെ സഹായത്തോടെ പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |