SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 AM IST

തൊഴിൽ സ്ഥാപനത്തിന് നേരെ ആക്രമണം, നിരീക്ഷണ കാമറകൾ തകർത്തു

fgfgfhhg

പേരാമ്പ്ര : തൊഴിൽ സ്ഥാപനത്തിന് നേരെ ആക്രമണം,നിരീക്ഷണ കാമറകൾ തകർത്തു. പന്തിരിക്കരപള്ളി കുന്നിൽ പ്രവർത്തിക്കുന്ന എം.പി. പ്രകാശന്റെ ഉടമസ്ഥതയിലുള്ള പ്രകാശ് അയേൺ വർക്സ് തൊഴിൽ സ്ഥാപനത്തിനു നേരെയാണ് ആക്രമണം. സ്ഥാപനത്തിനു മുന്നിലെ രണ്ട് നിരീക്ഷണ ക്യാമറകളിലൊന്ന് തകർക്കുകയും മറ്റൊന്ന് മോഷണം പോകുകയും ചെയ്തു. സ്ഥാപനത്തിന്റെ പുറമെയുള്ള ബോർഡ് ലൈറ്റുകൾ എറിഞ്ഞ് തകർക്കപ്പെട്ട നിലയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എം.പി. പ്രകാശൻ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി. കടയ്ക്ക് മുന്നിലും വഴിയരികിലുമായി കോഴി അറ മാലിന്യം, കക്കൂസ് മാലിന്യമുൾപ്പെടെ നേരത്തെ തള്ളിയത് പരാതിക്കിടയാക്കിരുന്നു. ക്യാമറ വന്നതോടെ ഇതിനൊക്കെ പരിഹാരമായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു .ഈയിടെയായി പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും മദ്യം മയക്ക്മരുന്ന് ലോബികളുടെ ശല്യം വർദ്ധിച്ചതായി പരാതികൾ ഉയരുന്നുണ്ട്. സംഭവത്തിൽ കിഴക്കൻ പേരാമ്പ്ര എ.പി.ജെ. കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനുമുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് എ.പി.ജെ. കൂട്ടായ്മ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.