തൃശൂർ : വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് തൃശൂർ എക്സൈസ് ഇന്റലിജന്റ്സ് വിഭാഗവും, ഉത്തര മേഖല കമ്മിഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 170 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.
തിരൂർ കോട്ടക്കൽ പാറമ്മൽ വീട്ടിൽ നൗഫൽ (33), തിരൂർ കോട്ടക്കൽ സ്വദേശി കോങ്ങാടൻ വീട്ടിൽ ഫാസിൽ ഫിറോസ് (28), തിരൂർ കോട്ടക്കൽ പാലപ്പുറ സ്വദേശി കല്ലേക്കുന്നൻ വീട്ടിൽ ഷാഹിദ് (27 ) എന്നിവരാണ് പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ് ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷ്, തൃശൂർ ഐ.ബി ഇൻസ്പെക്ടർ മനോജ്കുമാർ, ഉത്തര മേഖല സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ ലോനപ്പൻ കെ.ജെ, ഷിബു.കെ.എസ്, രാമകൃഷ്ണൻ.കെ.ആർ, ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാർ.കെ, നിധിൻ.സി, അഖിൽ ദാസ്.ഇ, വിനീഷ്.പി.ബി (പരപ്പനങ്ങാടി ), വാളയാർ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ ജയപ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സനൽ, പ്രബിൻ കെ.വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, സ്റ്റാലിൻ, പ്രത്യുക്ഷ്, പ്രമോദ്, രജിത്ത് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |