തിരുവനന്തപുരം : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാളെ പൊലീസ് പിടികൂടി.വളളക്കടവ് ഗാന്ധി നഗറിൽ മുഹമ്മദ് ജുബൈസി(27)നെയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ നഗരത്തിൽ നടത്തുന്ന നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമ്പാനൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് തമ്പാനൂർ പൊലീസും സ്പെഷ്യൽ ടീമുംചേർന്ന് എം.ഡി.എം.എയുമായി മുഹമ്മദ് ജുബൈസിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തെ തുടർന്ന്, ഇയാൾക്ക് മയക്കുമരുന്ന് നൽകിയ വളളക്കടവ് സ്വദേശി വസീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നായ ഹാഷിഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു. വസീം ഒളിവിലാണ്. തമ്പാനൂർ എസ്.എച്ച്.ഒ സനോജ്, എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.കോടതി ഇയാളെ റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |