കുന്നംകുളം: തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കുന്നംകുളം എ.സി.പി ടി.എസ്. സനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ കുന്നംകുളത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നാലുപേരെ കുന്നംകുളം എസ്.എച്ച്.ഒ വി.സി.സൂരജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കിളിയമ്പറമ്പിൽ ഷൈൻ (26) നെയാണ് 13 ഗ്രാം മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. വിവിധ കേന്ദ്രങ്ങളിൽ വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഇത്. കുന്നംകുളം അഗതിയൂർ കിടങ്ങിൽ ജീവൻ (26) പുന്നയൂർക്കുളം ചെമ്മണൂർ കൊട്ടിലങ്ങൽ ഫെബിൻ (26) എന്നിവരെ 13 ഗ്രാം കഞ്ചാവുമായും പെരുമ്പിലാവ് കോട്ടോളിക്കുന്ന് തലയില്ലത്ത് ഷാനിദ് (27) നെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിലുമാണ് പിടിയിലായത്. കുന്നംകുളം സ്റ്റേഷൻ പരിധിയിൽ ലഹരിക്കെതിരായുള്ള പരിശോധന ശക്തമായി തുടരുമെന്ന് എ.സി.പി ടി.എസ്. സനോജ് അറിയിച്ചു. എസ്.ഐമാരായ ശ്രീജിത്ത് മണികണ്ഠൻ, ഷാക്കിർ അഹമ്മദ്, സി.പി.ഒ മാരായ അനൂപ്, ഇക്ബാൽ എന്നിവരും തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ എസ്.ഐ രാഗേഷ്, സി.പി.ഒമാരായ സുജിത് കുമാർ, ശരത് എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |