കല്ലമ്പലം: കഴിഞ്ഞ ആറുമാസമായി കരവാരം, തോട്ടയ്ക്കാട്, ചാത്തമ്പാറ പ്രദേശങ്ങളിൽ റബർ ഷീറ്റ് മോഷണം വ്യാപകം. കഴിഞ്ഞ ദിവസം സി.സി ടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യമടക്കം ഉടമ പൊലീസിൽ പരാതി നൽകി. കരവാരം കാഞ്ഞിലിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കാട്ടിൽ പുത്തൻ വീട്ടിൽ സജാദിന്റെ വീട്ടിലാണ് പുലർച്ചെ 4ന് മോഷ്ടാവ് റബ്ബർ ഷീറ്റുകൾ മോഷ്ടിക്കുന്നത് സി.സി ടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി പലതവണ 600 ഓളം റബർ ഷീറ്റുകളാണ് സജാദിന് നഷ്ടമായത്. തുടർന്നാണ് കള്ളനെ കുടുക്കാൻ സി.സി ടിവി കാമറ സ്ഥാപിച്ചത്. പ്രദേശത്തെ നിരവധി വീടുകളിൽ നിന്നും റബർ ഷീറ്റുകൾ മോഷണം പോയ സംഭവത്തിന് പിന്നിലും ഇയാളാകാമെന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |