കല്ലമ്പലം: യുവാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചുവെന്നാരോപിച്ച് പള്ളിക്കൽ സ്റ്റേഷനിലേക്ക് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ സമീപത്തുള്ള വീട്ടിൽ മദ്യലഹരിയിൽ കടന്നുകയറിയ യുവാവ് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിൽ വീണ് പരിക്കേറ്റിരുന്നു. ഈ സംഭവത്തെ സദാചാര ഗുണ്ടായിസമായി ചിത്രീകരിക്കുകയും യുവാക്കൾക്കെതിരെ സി.ഐ കള്ളക്കേസ് ചാർജ് ചെയ്ത് ജയിലിൽ അടക്കുകയായിരുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് പ്രതിഷേധക്കാർ വർക്കല ഡി.വൈ.എസ്.പി നിയാസ്.പിയുമായി നടത്തിയ ചർച്ചയിൽ സി.ഐക്കെതിരെ അന്വേഷണം നടത്തുമെന്നും കഴമ്പുണ്ടെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. പള്ളിക്കൽ നസീർ ഉദ്ഘാടനം ചെയ്തു. അൻവർ, യാസർ എന്നിവർ സംസാരിച്ചു. എന്നാൽ കള്ളക്കേസ് എടുത്തിട്ടില്ലെന്നും പ്രതികൾക്കെതിരെ നേരത്തെയും സമാനമായ കേസ് നിലവിലുണ്ടെന്നും സി.ഐ പി.ശ്രീജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |