പാറശാല: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രണ്ട് വാഹനങ്ങളിലായി കടത്തിയ മൂന്ന് ടണ്ണോളം റേഷനരി അതിർത്തിക്കു സമീപം വച്ച് പാറശാല പൊലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം രാത്രി നടന്ന പട്രോളിംഗിനിടെ 4 മണിക്ക് കാരാളി ഇഞ്ചിവിളയ്ക്ക് സമീപത്തെ പഴയ റോഡിൽ വച്ചാണ് മിനി ലോറിയിലും സ്കോർപിയോ കാറിലുമായി കൊണ്ടുവന്ന റേഷനരി പിടിച്ചെടുത്തത്. എയ്സ് മിനി ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ തമിഴ്നാട് സ്വദേശി അജിൻ (23), ക്ളീനർ ഉച്ചക്കട സ്വദേശി സൈമൺ (42) എന്നിവർ പൊലീസ് പിടിയിലായി. സ്കോർപിയോ കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത റേഷനരി സിവിൽ സപ്ലൈസ് അധികൃതർക്കും വാഹനങ്ങൾ കോടതിക്കും കൈമാറി.പാറശാല സി.ഐ അരുണിന്റെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിൽ ഗ്രേഡ് എസ്.ഐ ഗ്ലാഡ്സ്റ്റൻ മത്യാസ്, സി.പി.ഒ മാരായ ബിനു, മെർലിൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് റേഷനരി പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |