തിരുവനന്തപുരം: അട്ടക്കുളങ്ങരയ്ക്ക് സമീപം ബിസ്മി നഗറിൽ അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. മഹാരാഷ്ട്ര സ്വദേശി മാനുറൽ ഇസ്ളം(31),പശ്ചിമ ബംഗാൾ സ്വദേശി അലാവുദ്ദീൻ(46)എന്നിവരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പാൻമസാല,ശംഭു, പാൻപരാഗ് തുടങ്ങിയ ലഹരി വസ്തുക്കൾ വടക്കേ ഇന്ത്യയിൽ നിന്ന് ട്രെയിൻമാർഗം തലസ്ഥാനത്തെത്തിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്തിവരുന്നതായിരുന്നു ഇവരുടെ രീതി.ഇതുസംബന്ധിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഫോർട്ട് അസി. കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് സി.ഐ രാഗേഷും സംഘവും നടത്തിയ റെയ്ഡിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |