കോഴിക്കോട്: മാവൂർ റോഡ് അരയിടത്തപ്പാലം ഫ്ളൈ ഓവറിന് സമീപം 4.10 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി കോണിയത്ത് വീട്ടിൽ കെ. .ഷാനവാസാണ്(49 ) പിടിയിലായത്. അരലക്ഷത്തോളം രൂപ വിലയുള്ള എം.ഡി.എം.എ ആണ് പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.45 ന് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സി ശരത് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എം.ഡി.എം.എ ബാഗ്ലൂരിൽ നിന്നും വാങ്ങി ചില്ലറ വിൽപന നടത്തുകയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കോഴിക്കോട് നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് റൂമെടുത്ത് വിൽപന നടത്തിവരികയായിരുന്നു. പ്രിവന്റീവ് ഓഫീസർ അനിൽദത്ത് കുമാർ, സജീവൻ, എക്സൈസ് സിവിൽ എക്സൈസ് ഓഫീസർമാരായ റിഷിത്ത് കുമാർ. ടി.വി, യോഗേഷ് ചന്ദ്ര.എൻ.കെ, ദിലീപ് കുമാർ ഡി.എസ്, ഷാജു സി പി, സതീഷ്.പി.കെ, റെജിൻ. എം.ഒ, എക്സൈസ് ഡ്രൈവർ ബിബിനീഷ് എന്നിവർ ആണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |