SignIn
Kerala Kaumudi Online
Thursday, 25 April 2024 9.37 PM IST

ഇന്ധന മോഷ്ടാവിനെ പിടികൂടി

hh

കണ്ണപുരം: റോഡരികിൽ നിറുത്തിയിടുന്ന വാഹനങ്ങളിൽ നിന്നും പതിവായി ഇന്ധനം മോഷ്ടിച്ചു വരുന്നയാളെ കണ്ണപുരം പൊലീസ് പിടികൂടി. എം.എച്ച്. 04. എച്ച്.വൈ. 6995 എന്ന നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവറും ഉത്തർപ്രദേശിലെ പ്രതാപ്ഘട്ട് ജില്ലയിലെ സൂരജ് വർമ്മ (22) ആണ് പൊലീസിന്റൊ പിടിയിലായത്.
റോഡരികിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷണം പോകുന്നതായി പരാതികളുണ്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ എ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ അനിൽ ചേലേരി, റഷീദ് നാറാത്ത് എന്നിവർ വിദഗ്ദ്ധമായി വാഹനത്തെ പിന്തുടർന്ന് സാഹസികമായാണ് മഞ്ചേശ്വരത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഇന്ധനം നിറച്ച കന്നാസുകളും ലോറിയിൽ നിന്നും കണ്ടെടുത്തു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് പ്രതിയെ കണ്ണപുരം സ്റ്റേഷനിൽ എത്തിച്ചത്.
ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം കളവുപോകുന്നതായി പരാതിയുണ്ടെന്നും കണ്ണപുരം പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.