കുന്നംകുളം: മേഖലയിൽ രണ്ടംഗ ബൈക്ക് മോഷണ സംഘം വിലസുന്നു. ഒരാഴ്ചയ്ക്കിടെ മോഷണം പോയത് മൂന്ന് ബൈക്കുകൾ ആണ്. ശനിയാഴ്ച മാത്രം മോഷണം പോയത് രണ്ട് ബൈക്കുകൾ ആണ്. ഡിയോ, സ്പ്ലെൻഡർ, യമഹ ബൈക്കുകളാണ് മോഷണം പോയത്. വിവിധ സ്ഥലങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷ്ടിച്ചിട്ടുള്ളത്. മോഷണത്തിന് പിന്നിൽ രണ്ട് യുവാക്കളാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായിട്ടുള്ളത്. കുന്നംകുളം തുറക്കുളം മാർക്കറ്റിനു സമീപത്തുനിന്നും ഭാവന റോഡിൽ നിന്നും പെരുമ്പിലാവ് കൊരട്ടിക്കര കെ.ആർ. ഹോട്ടലിനു മുമ്പിൽ നിന്നുമാണ് ബൈക്കുകൾ മോഷണം പോയത്. ഒരാഴ്ച മുമ്പാണ് ആദ്യ ബൈക്ക് മോഷണം പോയത്. കുന്നംകുളം ബൈജു റോഡിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ മുമ്പിലായിരുന്നു സ്കൂട്ടർ പാർക്ക് ചെയ്തിരുന്നത്. രണ്ട് യുവാക്കൾ സ്കൂട്ടറിനു സമീപം അൽപ്പസമയം നിൽക്കുകയും കുറച്ചു സമയത്തിനുള്ളിൽ ഈ സ്കൂട്ടറുകൾ എടുത്തുകൊണ്ട് പോകുന്നതുമായ ദൃശ്യമാണ് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുള്ളത്. സമാനമായ സംഭവങ്ങളാണ് പെരുമ്പിലാവിലും കുന്നംകുളം ഭാവന റോഡിലും ഉണ്ടായിട്ടുള്ളത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കുന്നംകുളം നഗരത്തിൽ നിന്ന് മോഷ്ടാക്കൾ ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |